ബംഗളൂരു അതീവഗുരുതരാവസ്ഥയില്‍, 24 മണിക്കൂറിനിടെ 1,267പേര്‍ക്ക് കോവിഡ്

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി മാറിയിരിക്കുകയാണ്. കഴിഞ്ഞദിവസം 2,469 പേര്‍ക്കാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്.. 87മരണവും റിപ്പോര്‍ട്ട് ചെയ്തു. 25,839പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില് 842പേര്‍ മരിച്ചു.

ബംഗളൂരുവില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം ഇവിടെ 1,267പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. മൈസൂരുവില്‍ 125പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രാജ്യത്താകമാനം പടര്‍ന്നുപിടിച്ചിരിക്കുകയാണ് കോവിഡ് 19 വൈറസ്.

ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിലെ സ്ഥിതി വളരെ മോശമായിരിക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 6,741പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4500പേര്‍ രോഗമുക്തരായി. 213പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

2,67,665 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,49,007പേര്‍ രോഗമുക്തരായി. 10,695പേരാണ് മരിച്ചത്. 1,0765പേര് നിലവില്‍ ചികിത്സയിലുണ്ട്. മുംബൈയില്‍ ആകെ 95,100പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 66,633പേര്‍ രോഗമുക്തരായപ്പോള്‍ 5405പേര്‍ മരിച്ചു. 22,773പേര്‍ ചികിത്സയിലുണ്ട്.

Exit mobile version