സംഭാവനകളൊന്നും സ്വീകരിക്കാതെ ആവശ്യക്കാർക്ക് ഭക്ഷണവും മരുന്നും എത്തിച്ച് ഈ ഇരട്ട സഹോദരിമാർ; കൈകോർത്ത് പോലീസും സുഹൃത്തുക്കളും; മഹാമാരി കാലത്തെ മഹാമാതൃക!

ന്യൂഡൽഹി: കൊറോണ മഹാമാരി കാലത്ത് സഹജീവികൾക്ക് കൈത്താങ്ങായി നിരവധി പേരാണ് രംഗപ്രവേശം ചെയതത്. മനുഷ്യത്വത്തിന്റെ പ്രതീകങ്ങളായ ഇവരുടെ കൂട്ടത്തിൽ ഡൽഹിയിലെ ഇരട്ടകളായ സഹോദരിമാരുമുണ്ട്. തങ്ങളാൽ കഴിയും വിധം സഹജീവികൾക്ക് ആശ്വാസം പകരാനുള്ള ദൗത്യമാണ് ഇരുവരും ഏറ്റെടുത്തിരിക്കുന്നത്. ആവശ്യക്കാർ ഭക്ഷണവും മരുന്നും എത്തിച്ചു നൽകുകയാണ് ഇരട്ട സഹോദരങ്ങളായ 16 വയസായ ആഷീർ, അസീസ് കന്ധാരി എന്നിവർ.

അമാൻ ബങ്ക, ആദിത്യ ദുബെ എന്നീ സുഹൃത്തുക്കളും ഇവർക്കൊപ്പം സഹായവുമായി ഒപ്പമുണ്ട്. യാതൊരു വിധത്തിലുമുള്ള സംഭാവനകളും ഇല്ലാതെയാണ് ഇവർ മറ്റുള്ളവരെ സഹായിക്കാൻ മുൻ നിരയിൽ എത്തിയത്. ഡെലിവറി സേവനങ്ങൾ, കോളേജ് വിദ്യാർത്ഥികൾ, സന്നദ്ധപ്രവർത്തകർ എന്നിവരുമായി സഹകരിച്ചാണ് ഭക്ഷണവും വൈദ്യസഹായങ്ങളും ആവശ്യക്കാർക്ക് എത്തിക്കുന്നത്. ദില്ലി പൊലീസും ഇവർക്ക് സഹായവുമായി മുന്നോട്ട് വന്നു.

‘ഒരു ദിവസം രാത്രി 3 മണിയോടെ മകൾക്ക് 103 ഡിഗ്രി പനിയാണെന്ന് പറഞ്ഞ് ഒരു അമ്മ ഞങ്ങളെ ബന്ധപ്പെട്ടു. ഉടൻ തന്നെ പോലീസിനെ ബന്ധപ്പെടുന്നതും ആവശ്യമായ മരുന്നുകൾ അയച്ചതും ഞാൻ ഓർക്കുന്നു. മകൾ സുഖമായിരിക്കുന്നുവെന്ന് പറഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം അവർ ഞങ്ങളെ വിളിച്ചു’-ആഷീർ സംതൃപ്തിയോടെ ഓർത്തെടുക്കുന്നു. മറ്റുള്ളവരുടെ മുഖത്ത് വിരിയുന്ന ആ പുഞ്ചിരി ഊർജ്ജമാക്കി ഈസോഹദരിമാരും അവരുടെ സുഹൃത്തുക്കളും മുന്നോട്ട് തന്നെ പോവുകയാണ്.

Exit mobile version