കൊവിഡ് വ്യാപനം ശക്തമാകുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയില്‍ നിന്നും ഒരു രൂപ പോലും ചിലവഴിക്കാതെ കര്‍ണാടക സര്‍ക്കാര്‍; പ്രതിഷേധം

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ കൊവിഡ് വ്യാപനം ശക്തമാകുമ്പോഴും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപ പോലും ചിലവഴിക്കാതെ കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയില്‍ നിന്നും ഒരു രൂപ പോലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിച്ചിട്ടില്ലെന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖയിലാണ് വ്യക്തമാകുന്നത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 290.98 കോടി രൂപയോളമായിരുന്നു ശേഖരിച്ചത്. എന്നാല്‍ ഇതില്‍ നിന്നും ഒരുരൂപ പോലും ചിലവഴിച്ചിലെന്നാണ് വിവരാവകാശ രേഖ പറയുന്നത്. വെല്‍ഫെയര്‍പാര്‍ട്ടി വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇത് വരെ പണമൊന്നും ചിലവഴിച്ചില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ ഈ ഘട്ടത്തിലും ഒരു രൂപ പോലും ദുരിതാശ്വാസ നിധിയില്‍ നിന്നും ചിലവഴിച്ചില്ലെന്ന വിവരം പുറത്ത് വന്നതോടെ പ്രതിഷേധം ശക്തമാണ്. കര്‍ണാടകയില്‍ ഇതുവരെ 19710 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 8805 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. 293 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Exit mobile version