കൊവിഡ് വ്യാപനം രൂക്ഷം; കര്‍ണാടകയില്‍ ആഗസ്റ്റ് 2 വരെ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

ബാംഗ്ലൂര്‍: കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ ആഗസ്റ്റ് വരെയുള്ള എല്ലാ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡാണ്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ആഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ ഞായറാഴ്ചകളിലുമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അവശ്യസര്‍വീസുകള്‍ക്ക് മാത്രം ഇളവ് ഉണ്ടായിരിക്കും. നേരത്തെ നിശ്ചയിച്ച കല്ല്യാണങ്ങള്‍ നിയന്ത്രണങ്ങളോടെ നടത്താന്‍ അനുമതിയുണ്ട്. അതെസമയം ബംഗ്ലൂരുവില്‍ 33 മണിക്കൂര്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണാണ്. ശനിയാഴ്ച രാത്രി 8 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 5 മണി വരെയാണ് ലോക്ക് ഡൗണ്‍.

ബിബിഎംപി ഭാഗങ്ങളിലാണ് 33 മണിക്കൂര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ ഇതുവരെ 19710 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 8805 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. 293 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Exit mobile version