കോവിഡ് ബാധിതരുടെ എണ്ണം 86,000 കടന്നു, തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി, മത സമ്മേളനങ്ങള്‍ക്കും പ്രാര്‍ഥനാ ചടങ്ങുകള്‍ക്കും വിലക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. രോഗികളുടെ എണ്ണം 86,000 കടന്നത് അധികൃതരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂലായ് 31 വരെ നീട്ടി.

ചെന്നൈയിലും മധുരയിലും സമീപ പ്രദേശങ്ങളിലും കര്‍ശന ലോക്ക്ഡൗണ്‍ ജൂലായ് അഞ്ചുവരെ തുടരും. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍ പ്രദേശങ്ങളിലാണ് കര്‍ശന ലോക്ക്ഡൗണ്‍. ഞായറാഴ്ചകളില്‍ സംസ്ഥാനത്താകെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും.

മത സമ്മേളനങ്ങള്‍ക്കും പ്രാര്‍ഥനാ ചടങ്ങുകള്‍ക്കും നഗര പ്രദേശങ്ങളില്‍ വിലക്കുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍, മാളുകള്‍, റിസോര്‍ട്ടുകള്‍, ലോഡ്ജുകള്‍, സിനിമാ തീയേറ്ററുകള്‍, ബാറുകള്‍ തുടങ്ങിയവ തുറക്കില്ല. മത സമ്മേളനങ്ങള്‍ക്കും പ്രാര്‍ഥനാ ചടങ്ങുകള്‍ക്കും നഗര പ്രദേശങ്ങളില്‍ വിലക്കുണ്ട്. നീലഗിരി, കൊടൈക്കനാല്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകാന്‍ വിനോദ സഞ്ചാരികളെ അനുവദിക്കില്ല.

കഴിഞ്ഞദിവസം സംസ്ഥാനത്ത് പുതുതായി 3949 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് തിരിച്ചെത്തിയവരാണ്. തിങ്കളാഴ്ച 62 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1141 ആയി ഉയര്‍ന്നു.

Exit mobile version