ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ തലസ്ഥാനത്ത് പിടിച്ചെടുത്തത് 25 കോടി! പണം കണ്ടെത്തിയത് സ്വകാര്യ നിലവറയില്‍

സ്വകാര്യ നിലവറയില്‍ 100 ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന തുകയാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.

ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍നിന്നും പിടിച്ചെടുത്തത് 25 കോടി രൂപ. സ്വകാര്യ നിലവറയില്‍ 100 ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന തുകയാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.

പിടിച്ചെടുത്ത പണം ഹവാല ഇടപാടുകാരുടേതാണെന്നാണ് പ്രഥമിക നിഗമനം. ഡല്‍ഹി കേന്ദ്രമാക്കി പുകയില, രാസവസ്തുക്കള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ കച്ചവടം നടത്തുന്നവരുടേതാണ് പിടിച്ചെടുത്ത കോടികളെന്നാണ് റിപ്പോര്‍ട്ട്.

ഇവര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹവാല സംഘങ്ങളുമായി ബന്ധമുണ്ടെന്നും വിവരങ്ങളുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ആദായ നികുതി വകുപ്പ് സ്വകര്യനിലവറയില്‍ നടത്തിയ റെഡില്‍ നിന്ന് 40 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സെപ്റ്റംബറില്‍ 29 കോടിരൂപയും ചില രേഖകളും പിടിച്ചെടുത്തിരുന്നു.

Exit mobile version