ജീവനക്കാരിയുടെ ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചു; കര്‍ണാടക മുഖ്യമന്ത്രിയുടെ വസതിയിലെ ഓഫീസ് അടച്ചു

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയിലുള്ള ഓഫീസ് താല്‍ക്കാലികമായി അടച്ചു. ഓഫീസ് ജീവനക്കാരിയുടെ ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നടപടി. അണുവിമുക്തമാക്കുന്നതിന് വേണ്ടിയാണ് ഓഫീസ് താത്കാലികമായി അടച്ചതെന്നാണ് വിവരം.

ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചതിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരി രണ്ടു ദിവസമായി ജോലിക്കെത്തിയിരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ വസതിയില്‍വച്ച് നടത്താനിരുന്ന കൂടിക്കാഴ്ചകള്‍ ഈ സാഹചര്യത്തില്‍ വിധാന്‍ സൗധയിലേക്ക് മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായോ മറ്റു മന്ത്രിമാരുമായോ ഉന്നത ഉദ്യോഗസ്ഥരുമായോ ഈ ജീവനക്കാരി നേരിട്ട് ഇടപഴകിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version