20 ലക്ഷവും ജോലിയും; വീരമൃത്യു വരിച്ച ഹവില്‍ദാറിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

കാര്‍ഗില്‍: ലഡാക്കില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ കെ പളിനയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. 20 ലക്ഷം രൂപയും കുടുംബത്തിലെ ഒരംഗത്തിനു ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിക്കുകയും ചെയ്തു.

അതേ സമയം പുതിയ വീടിന്റെ പാലുകാച്ചലിന് അടുത്ത മാസം എത്താനിരിക്കെയായാണ് പളനി ലഡാക്കില്‍ വീരമൃത്യു വരിച്ചത്. സംഘര്‍ഷം കനക്കുന്നതിനാല്‍ ഇനി വിളിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ഫോണില്‍ വീട്ടുകാരെ അറിയിച്ചിരുന്നു.

രാമനാഥപുരം ജില്ലയിലെ തിരുവാടനെയ്ക്ക് അടുത്ത് കടക്കലൂര്‍ ഗ്രാമത്തിലെ കാളിമുത്തുവിന്റെ മകനാണ് പളനി 18ാമത്തെ വയസില്‍ സൈന്യത്തില്‍ ചേര്‍ന്ന പളനി കഴിഞ്ഞ 22 വര്‍ഷമായി രാജ്യത്തെ സേവിക്കുകയായിരുന്നു. സഹോദരന്‍ ഇദയകണിയും സൈനികനാണ്.

Exit mobile version