നമ്മുടെ ധീരരായ സൈനികരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് അങ്ങേയറ്റം ഭീകരം, ഒന്നും മിണ്ടാതെ ഒളിച്ചിരിക്കുന്ന മോഡി വിശദീകരണം നല്‍കണം; ഒവൈസി

ന്യൂഡല്‍ഹി: ചൈനയുമായുളള സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് ഇതിനോടകം വീരമൃത്യു വരിച്ചിരിക്കുന്നത്. നമ്മുടെ ധീരരായ സൈനികരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് അങ്ങേയറ്റം ഭീകരമാണെന്നും സര്‍ക്കാര്‍ വിശദീകരണ കുറിപ്പ് പുറത്തിറക്കണമെന്നും ഓള്‍ ഇന്ത്യ മജ്ലിസെ ഇത്താഹിദുള്‍ മുസ്ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഒവൈസി ആവശ്യപ്പെട്ടു.

അതിര്‍ത്തിയിലെ സാഹചര്യം അതീവ ഗുരുതരമാണ് എന്നാണ് ഇന്ത്യയുടെ സൈനികര്‍ കൊല്ലപ്പെട്ടതിലൂടെ വ്യക്തമാകുന്നതെന്നും ഒവൈസി പറഞ്ഞു. നമ്മുടെ ധീരരായ സൈനികരാണ് കൊല്ലപ്പെട്ടത്. സംഭവം അങ്ങേയറ്റം ഭീകരം തന്നെയാണെന്ന് ഒവൈസി പറഞ്ഞു.

സംഘര്‍ഷത്തില്‍ 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം അടക്കം ഉയര്‍ത്തുന്നത്. രാഹുല്‍ ഗാന്ധി അടക്കമുളളവര്‍ മോഡിയുടെ മൗനത്തിനെതിരെ രംഗത്തെത്തി.

പാകിസ്താനില്‍ നിന്ന് കൂടാതെ നേപ്പാളില്‍ നിന്നും ഏറ്റവും ഒടുവില്‍ ചൈനയില്‍ നിന്നും ഇന്ത്യ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒന്നും മിണ്ടാതെ ഒളിച്ചിരിക്കുകയാണ് എന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

Exit mobile version