നായ്ക്കുട്ടിയ്ക്കായി മുംബൈയില്‍ നിന്നും ബംഗളൂരുവിലേക്ക് സ്വകാര്യവിമാനം; വ്യവസായിയുടെ നടപടി വിവാദത്തില്‍

മുംബൈ: ലോക്ഡൗണില്‍ നായ്ക്കുട്ടിയ്ക്കായി സ്വകാര്യ വിമാനം പറത്തിയത് വിവാദമാകുന്നു. പ്രമുഖ ഓട്ടോമൊബൈല്‍ വ്യവസായിയും കുടുംബവുമാണ് നായ്ക്കുട്ടിയെ
ദത്തെടുക്കുന്നതിനായി സ്വകാര്യ വിമാനത്തില്‍ മുംബൈയില്‍ നിന്നും ബംഗളുരുവിലെത്തിയത്.

ജൂണ്‍ നാലിനാണ് വിവാദ സംഭവം ഉണ്ടായത്. ബംഗളൂരുവിലെ ഹെന്നൂരില്‍ നിന്ന് ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയെ ദത്തെടുക്കുന്നതിനായാണ് വ്യവസായിയും കുടുംബവും എത്തിയത്. ഉച്ചയ്ക്ക് 1.30 ന് ഇവരെയും കൊണ്ട് സ്വകാര്യ വിമാനം കെംപഗൗഡ വിമാനത്താവളത്തില്‍ എത്തി. കോവിഡ് നെഗറ്റീവെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ ഹാജരാക്കി. രണ്ട് മണിക്കൂറിനുള്ളില്‍ നായ്ക്കുട്ടിയുമായി ഇവര്‍ തിരികെ മുംബൈയ്ക്ക് മടങ്ങി.

അത്യാവശ്യകാര്യത്തിനായി സ്വകാര്യ വിമാനത്തിന് അനുമതി നല്‍കിയതാണ് വ്യവസായിയും കുടുംബവും ദുരുപയോഗം ചെയ്തത്. ലോക്ഡൗണ്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയ സംഭവം വിവാദമായതോടെ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. നായ്ക്കുട്ടിയെ ദത്തെടുക്കാനാണ് വരുന്നതെന്ന് അറിയില്ലായിരുന്നുവെന്നും ആര്‍ക്കും വിഐപി പരിഗണന നല്‍കിയിട്ടില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം.

Exit mobile version