റിപബ്ലിക് ദിനാഘോഷം; ട്രംപിന് പകരം ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മുഖ്യാതിഥിയായി എത്തും

ന്യൂഡല്‍ഹി: ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംപോസ എത്തും. അര്‍ജന്റീനയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യതിഥിയായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിനെ ക്ഷണിച്ചത്.

ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടരുന്ന റാംപോസ 2014 മുതല്‍ 2018 വരെ ദക്ഷിണാഫ്രിക്കയുടെ ഡെപ്യൂട്ടി പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. നേരത്തെ അതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ക്ഷണിച്ചിരുന്നെങ്കിലും ഇന്ത്യയുടെ ക്ഷണം ട്രംപ് നിരസിച്ചിരുന്നു.

Exit mobile version