അരവിന്ദ് കെജരിവാളിന് കോവിഡ് ഇല്ല; പരിശോധനാഫലം നെഗറ്റീവ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കോവിഡ് 19 പരിശോധനാഫലം നെഗറ്റീവ്. തൊണ്ടവേദനയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച കെജരിവാള്‍ കോവിഡ് 19 പരിശോധനയ്ക്ക് വിധേയനായത്.

ഇന്ന് രാവിലെയാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. നേരത്തെ ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് കെജ്രിവാള്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. പനിയും അസ്വസ്ഥയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഡല്‍ഹി മുഖ്യമന്ത്രി ക്വാറന്റീനില്‍ പോയത്.

ഐസൊലേഷനില്‍ പോയ കെജരിവാള്‍ അതിനു ശേഷം ആരുമായും കൂടിക്കാഴ്ച നടത്തുകയോ മീറ്റിംഗുകളില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവില്‍ സ്വയം ക്വാറന്റീനില്‍ ആയിരുന്നു.

Exit mobile version