ബോണി കപൂറിന്റെയും മക്കളുടെയും കൊവിഡ് ഫലം നെഗറ്റീവ്; പോസിറ്റീവ് ആയ വീട്ടിലെ മൂന്ന് ജോലിക്കാരും സുഖം പ്രാപിച്ചുവെന്നും ബോണി കപൂര്‍

നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മക്കളുടേയും കൊവിഡ് ഫലം നെഗറ്റീവ്. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. തന്റെയും മക്കളുടെയും കൊവിഡ് 19 ഫലം നെഗറ്റീവ് ആണെന്നും കൊവിഡ് പോസിറ്റീവ് ആയിരുന്ന വീട്ടിലെ 3 ജോലിക്കാരും സുഖം പ്രാപിച്ചുവെന്നും ബോണി കപൂര്‍ ട്വീറ്റ് ചെയ്തു.

മുംബൈ പോലീസിനും സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. മൂന്ന് വീട്ടുജോലിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 14 ദിവസത്തെ വീട്ടുനിരീക്ഷണത്തിലായിരുന്നു ബോണി കപൂറും മക്കളായ ജാന്‍വി കപൂറും ഖുശി കപൂറും.

ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം തങ്ങള്‍ വീട് വിട്ട് പുറത്ത് പോയിട്ടില്ലെന്നും രോഗ ലക്ഷണങ്ങളില്ലെന്നും ഇവര്‍ വിശദമാക്കിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ജോലിക്കാര്‍ക്ക് പ്രത്യക്ഷമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഫലം നെഗറ്റീവ് ആണെന്ന് താരം അറിയിച്ചത്.

Exit mobile version