നിപ വൈറസ്; സമ്പര്‍ക്കപ്പട്ടികയിലെ അഞ്ചുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, ഭീതി അകലുന്നു

കോഴിക്കോട്: നിപാ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ചുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് നെഗറ്റീവായ വിവരം അറിയിച്ചത്. ഇതില്‍ നാലെണ്ണം എന്‍.ഐ.വി. പുണെയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്.

ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്. ഇതോടെ നിപ ഭീതിയില്‍ നിന്നാണ് കേരളം കയറുന്നത്. കൊവിഡ് മഹാമാരിക്കിടെ നിപ പടര്‍ന്നു പിടിക്കുമോ എന്ന ആശങ്കയും നിലനിന്നിരുന്നു. ഈ ആശങ്കയും ഭീതിയുമാണ് അകലുന്നത്.

Exit mobile version