ഫോട്ടോയ്ക്കായി മാസ്‌ക് മാറ്റണമെന്ന് ഫോട്ടോഗ്രാഫര്‍; കൊവിഡിനെ കുറിച്ച് ക്ലാസെടുത്ത് ജാന്‍വി കപൂര്‍

Janhvi Kapoor | Bignewslive

മുംബയ്: ഫോട്ടോ എടുക്കുന്നതിന് വേണ്ടി മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെട്ട ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കൊവിഡിനെ കുറിച്ച് ക്ലാസെടുത്ത് ബോളിവുഡ് നടി ജാന്‍വി കപൂര്‍. വിദേശത്ത് അവധിക്കാലം ചെലവഴിച്ച ശേഷം മുംബയില്‍ മടങ്ങിയെത്തിയ ജാന്‍വി കപൂറിനെ കാത്ത് വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാരാണ് മാസ്‌ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതും തുടര്‍ന്നുള്ള താരത്തിന്റെ ശകാരവും.

അച്ഛന്‍ ബോണി കപൂറിനോടൊപ്പം നടന്നു വന്നിരുന്ന ജാന്‍വി ഫോട്ടോഗ്രാഫര്‍മാര്‍ക്കു വേണ്ടി ആദ്യം പോസ് ചെയ്തിരുന്നു. മാസ്‌ക് ഊരാനുള്ള അവരുടെ ആവശ്യം ജാന്‍വി നിരാകരിച്ചെങ്കിലും അച്ഛന്‍ ബോണി കപൂര്‍ അതിനോടകം തന്റെ മാസ്‌ക് ഊരിയിരുന്നു. എന്നാല്‍ ഇത് വിലക്കിയ ജാന്‍വി ബോണി കപൂറിനെകൊണ്ട് മാസ്‌ക് തിരിച്ചു വെയ്പ്പിക്കുകയും ചെയ്തു.

പേടിക്കേണ്ട കാര്യമില്ലെന്നും മാസ്‌ക് ഊരിയാലും ഒന്നു സംഭവിക്കില്ലെന്ന ഫോട്ടോഗ്രാഫര്‍മാരുടെ ഇടയില്‍ നിന്നുള്ള കമന്റ് ഇഷ്ടപ്പെടാത്ത ജാന്‍വി മാസ്‌ക് ഊരിയാല്‍ പലതും സംഭവിക്കുമെന്നും ദയവു ചെയ്ത് തെറ്റായ കാര്യങ്ങള്‍ പറഞ്ഞു പരത്തരുതെന്നും ഫോട്ടോഗ്രാഫര്‍മാരോട് ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം.

Exit mobile version