ലോക്ക്ഡൗൺ കാലത്ത് കൊവിഡും പട്ടിണിയും കുതിച്ചുയർന്ന മറ്റൊരു രാജ്യമുണ്ടാകില്ല; യൂറോപ്പിനെ മാതൃയാക്കാൻ ശ്രമിച്ചതാണ് പാളിച്ച; രാഹുലിനോട് രാജീവ് ബജാജ്

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായി നടപ്പാക്കിയ ലോക്ക്ഡൗൺ തെറ്റായ നടപടി ആയിപ്പോയെന്ന് വിമർശിച്ച് പ്രമുഖ വ്യവസായി രാജീവ് ബജാജ്. ഇത്തരം അടച്ചു പൂട്ടൽ ലോകത്ത് എവിടെയും കണ്ടിട്ടില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായുള്ള വീഡിയോ സംവാദത്തിനിടെ രാജീവ് ബജാജ് പറഞ്ഞു. ഇതൊരു ക്രൂരമായ നീക്കമായിപ്പോയി. കൊവിഡിനൊപ്പം ജീവിക്കുകതയെന്നതാണ് സർക്കാർ നയം. ജനങ്ങൾ അതിനെ അംഗീകരിക്കാൻ സമയമെടുക്കുമെന്നും രാജീവ് ബജാജ് പറഞ്ഞു.

ഇന്ത്യ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളെ ( യൂറോപ്പ്, അമേരിക്ക) മാതൃകയാക്കാനാണ് ശ്രമിച്ചത്. എന്നാൽ ലോകത്ത് ഏറ്റവും നന്നായി കൊവിഡിനെ പ്രതിരോധിച്ചത് ചില കിഴക്കനേഷ്യൻ രാജ്യങ്ങളാണ് എന്ന കാര്യം മറക്കരുത്. ഒരു ഏഷ്യൻ രാജ്യമെന്ന നിലയിൽ കിഴക്കനേഷ്യയിലെ പല രാജ്യങ്ങളും എങ്ങനെ കൊവിഡിനെ പ്രതിരോധിച്ചു എന്നത് നാം പഠിക്കേണ്ടതുണ്ട്. എല്ലാ കാര്യത്തിനും യൂറോപ്പിനേയും അമേരിക്കയേയും മാതൃകയാക്കുന്നത് ഒരു നല്ല ശീലമല്ല. വികസിത രാജ്യമായ അമേരിക്കയോ വികസിത ഭൂഖണ്ഡമായ യൂറോപ്പോ കൊവിഡിൽ അടിപതറി വീണെങ്കിൽ ലോകത്തെവിടെയും കൊവിഡ് ബാധിക്കപ്പെടും എന്നു നാം തിരിച്ചറിയണം.

സമ്പന്നരാജ്യങ്ങളെ ബാധിച്ചപ്പോൾ മാത്രമാണ് കൊവിഡൊരു ആഗോളപ്രശ്‌നമായി മാറിയത്. ആഫ്രിക്കയിൽ എല്ലാ വർഷവും എട്ടായിരത്തോളം കുട്ടികൾ പട്ടിണി കിടന്നു മരിക്കുന്നു. അതൊന്നും ആരും ശ്രദ്ധിക്കുന്നു പോലുമില്ലെന്നും രാജീവ് ബജാജ് പറഞ്ഞു.

അതേസമയം ലോക്ക് ഡൗണിൽ അധികാരം മുഴുവൻ കേന്ദ്രസർക്കാരിൽ കേന്ദ്രീകരിച്ചതായി രാഹുൽ ഗാന്ധി വീഡിയോ സംവാദത്തിൽ പറഞ്ഞു. കൊവിഡിനെ ഫലപ്രദമായി നേരിടാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്നാണ് കോൺഗ്രസിന്റെ നിലപാടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യം അടച്ചിട്ട നടപടി തെറ്റായിപ്പോയെന്നും രാഹുൽ ആവർത്തിച്ചു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് പോലും ലോക്ക് ഡൗൺ നടപ്പാക്കിയതായി കേ

Exit mobile version