‘അവനെ കണ്ടെത്തി, നന്ദി’ മരിച്ച അമ്മയെ ഉണര്‍ത്താന്‍ ശ്രമിച്ച ആ കുഞ്ഞിന് ഇനി ഷാരൂഖ് ഖാന്റെ തുണ, അമ്മയെ നഷ്ടപ്പെട്ടവര്‍ക്ക് ഇവനെ സഹായിക്കാതിരിക്കാന്‍ കഴിയില്ലെന്നും താരം

മുസാഫര്‍പൂര്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നത് മരണപ്പെട്ട അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന ഒരു കുഞ്ഞിന്റെ ദൃശ്യങ്ങളാണ്. സോഷ്യല്‍മീഡിയയെ കണ്ണുകളെ നിറയിച്ച ആ കുഞ്ഞിന് തുണയായിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍. കിലോമീറ്ററുകള്‍ കാല്‍നടയായി നടന്നതിന് പിന്നാലെയായിരുന്നു ഈ സ്ത്രീ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് മരണപ്പെട്ടത്.

അമ്മയെ നഷ്ടപ്പെടുന്നതിന്റെ വേദന മനസിലാക്കാന്‍ കഴിയുന്നവര്‍ക്കാര്‍ക്കും ഈ കുഞ്ഞിനെ സഹായിക്കാതിരിക്കാന്‍ കഴിയില്ലെന്ന് താരം പറയുന്നു. കുഞ്ഞിനെയും കുടുംബത്തെയും കണ്ടെത്താന്‍ സഹായിച്ചതില്‍ സോഷ്യല്‍മീഡിയയ്ക്ക് നന്ദി പറഞ്ഞ് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. ‘ആ കുഞ്ഞിനെ അറിയാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ഏറ്റവും നിര്‍ഭാഗ്യകരമായ നഷ്ടത്തില്‍നിന്നും മോചിതനാകാനുള്ള കരുത്ത് അവനുണ്ടാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. അവന്റെ വേദന എനിക്ക് മനസിലാവും… ഞങ്ങളുടെ സ്നേഹവും പിന്തുണയും നിനക്കൊപ്പമുണ്ട് കുഞ്ഞേ’, ഷാരൂഖ് ട്വീറ്റ് ചെയ്തു.

കുട്ടിയെ കണ്ടെത്തിയ വിവരം അറിയിച്ച് മീര്‍ ഫൗണ്ടേഷനും രംഗത്തെത്തി. ‘ഈ കുഞ്ഞിനെ സഹായിക്കാന്‍ കഴിഞ്ഞതില്‍ മീര്‍ ഫൗണ്ടേഷന്‍ നന്ദി അറിയിക്കുന്നു. അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോ അത്രത്തോളം ഹൃദയഭേദകമായിരുന്നു. ഞങ്ങള്‍ അവനെ സഹായിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മുത്തച്ഛന്റെ കൂടെയാണ് കുട്ടിയിപ്പോള്‍ ഉള്ളത്’, മീര്‍ ഫൗണ്ടേഷന്‍ ട്വീറ്റ് ചെയ്തു. നിരവധി പേര്‍ താരത്തിന്റെ തീരുമാനത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് രംഗത്ത് വന്നു.

Exit mobile version