വിവാഹത്തിന് ആശംസ അറിയിച്ച് കിങ് ഖാന്‍; വിവാഹ വേദിയില്‍ വധുവിനെ ഞെട്ടിച്ച് വരന്‍

മുംബൈ: വിവാഹത്തിന് വധുവിന് ഗംഭീര സര്‍പ്രൈസ് നല്‍കി ഞെട്ടിച്ച് വരന്‍. സാധാരണ സര്‍പ്രൈസ് അല്ല നല്‍കിയത് എന്നാണ് ശ്രദ്ധേയം. വധുവിന് മുന്‍പില്‍ ഷാരൂഖ് ഖാന്റെ വക ആശംസ അറിയിച്ചാണ് വരന്‍ സര്‍പ്രൈസ് നല്‍കിയത്.

വരന്‍ ഡാന്‍സ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് സ്റ്റേജിലേക്ക് കയറിയായിരുന്നു സര്‍പ്രൈസ് നല്‍കിയത്. സ്റ്റേജിലെ സ്‌ക്രീനില്‍ ഷാരൂഖ് ഖാന്റെ വാള്‍പേപ്പറുള്ള മൊബൈല്‍ സ്‌ക്രീനിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടതോടെ എല്ലാവര്‍ക്കും ആകാംക്ഷയായി.

ഏറ്റവും പുതിയ ചിത്രം പഠാനിലെ താരത്തിന്റെ രൂപമായിരുന്നു സ്‌ക്രീനില്‍. അതിലെ പാട്ടിന് നൃത്തം ചെയ്യുകയായിരിക്കും വരന്റെ നീക്കം എന്ന് കരുതിയ വധുവിനെയും സംഘത്തെയും ഞെട്ടിച്ചതായിരുന്നു പിന്നീട് നടന്നത്. നവ ദമ്പതികള്‍ക്ക് ആശംസയറിയിക്കുന്ന ഷാരൂഖ് ഖാന്റെ ശബ്ദസന്ദേശമാണ് എല്ലാവരും കേട്ടത്. സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത വീഡിയോയിലെ നവദമ്പതികള്‍ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് ആരാധകരും.

Exit mobile version