ദീപിക തുക്‌ഡെ-തുക്‌ഡെ സംഘാംഗം, ഷാരൂഖ് പോപ്പുലർ ഫ്രണ്ട് ഏജന്റും; ഹിന്ദുക്കളെ അപമാനിക്കുന്നതാണ് പഠാൻ സിനിമ; അധിക്ഷേപം തുടർന്ന് ബിജെപി എംൽഎ

Shah Rukh Khan | Bignewslive

പട്‌ന: നീണ്ട ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പഠാൻ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. റിലീസിന് ശേഷവും ചിത്രത്തിനെതിരെയും ദീപിക-ഷാരൂഖിനെതിരെയുമുള്ള അധിക്ഷേപങ്ങൾ തുടരുകയും ചെയ്യുകയാണ്. ഇപ്പോൾ താരങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് ബിഹാറിലെ ബിജെപി എംഎൽഎയായ ഹരി ഭൂഷൺ ഠാക്കൂർ ബച്ചൗൽ.

ദീപിക ‘തുക്ഡെ-തുക്ഡെ സംഘത്തിലെ അംഗ’മാണെന്നും ഷാരൂഖ് പോപ്പുലർ ഫ്രണ്ടിന്റെ ‘ഏജന്റാ’ണെന്നുമാണ് ആരോപണം. ‘കാവി നിറം ത്യാഗത്തേയും ലാളിത്യത്തേയുമാണ് സൂചിപ്പിക്കുന്നതെങ്കിലും തുക്ഡെ-തുക്ഡെ സംഘാംഗമായ ദീപിക ആ നിറത്തിലെ ഉൾവസ്ത്രം ധരിച്ചിരിക്കുന്നു. രാജ്യത്തിന്റെ പലഭാഗത്തും ജെഎൻയുവിൽ നടന്ന പോലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ദീപിക എന്തുകൊണ്ടാണ് ജെഎൻയുവിൽ മാത്രം പോയത്? ഈ സിനിമയുമായി (പഠാൻ) ബന്ധപ്പെട്ടവരെല്ലാം തന്നെ ഗസ്വ-എ-ഹിന്ദിനെ പിന്തുണയ്ക്കുന്നവരാണ്,’ ഹരി ഭൂഷൺ ഠാക്കൂർ വിമർശിക്കുന്നു. ഷാരൂഖ് ഖാൻ പിഎഫ്ഐയുടെ ഏജന്റാണ്. ഹിന്ദുക്കളെ അപമാനിക്കുന്നതിന് വേണ്ടിയാണ് ഈ സിനിമ നിർമിച്ചത് തന്നെയെന്നും ഠാക്കൂർ കൂട്ടിച്ചേർത്തു.

Exit mobile version