‘ബേഷരം രംഗ്’ ഗാനം ഹിന്ദുമതത്തിന് എതിര്; ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരാത്തതെന്നും പരാതി; മുംബൈ പോലീസ് കേസെടുത്തു

മുംബൈ: ഷാരൂഖ്-ദീപിക ചിത്രം പത്താന് എതിരെ ഉയര്‍ന്ന വിവാദത്തിനിടെ കേസെടുത്ത് മുംബൈ പോലീസ്. പത്താന്‍ സിനിമയ്ക്കെതിരെ ലഭിച്ച പരാതിയിലാണ് മുംബൈ പോലീസ് കേസെടുത്തത്. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയാണ് പരാതിക്കാരന്‍.

പത്താന്‍ സിനിമയിലെ ബേഷാരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണ് എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. തുടക്കം തൊട്ടേ ബിജെപിയുടെ ഭാഗത്തു നിന്നും ബേഷാരം രംഗ് എന്ന ഗാനത്തിലെ ദീപിക പദുക്കോണിന്റെ കാവി വസ്ത്രത്തെ ചൊല്ലി വിവാദം ഉയര്‍ന്നിരുന്നു.

ബേഷരം രംഗ് എന്ന ഗാനം ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരാത്തതാണെന്നും ആരോപിച്ചാണ് പരാതി. മുംബൈ പൊലീസിന് ഒന്നിലധികം പരാതികളാണ് ഈ ഗാനത്തിനെതിരെ ലഭിച്ചത്. സിനിമ വിലക്കണമെന്നാവശ്യപ്പെട്ട് ബിഹാര്‍ മുസഫര്‍നഗര്‍ സിജെഎം കോടതിയെ അഭിഭാഷകനായ സുധീര്‍ ഓജ എന്നയാള്‍ സമീപിച്ചിട്ടുണ്ട്. സിനിമക്കെതിരായ കേസ് ജനുവരി മൂന്നിന് പരിഗണിക്കും.

also read- ഇവിടൊന്നൂല്യ ടീച്ചറേ, കുട്ട്യോള്‍ക്ക്, ഒരു അഞ്ഞൂറ് രൂപ അയച്ചര്വോ; വിദ്യാര്‍ത്ഥിയുടെ അമ്മയുടെ ദുരവസ്ഥ വെളിപ്പെടുത്തി അധ്യാപികയുടെ കണ്ണുനനയിക്കും കുറിപ്പ്

പിന്നാലെ, നിരവധി പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഫയല്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്. ദീപിക പദുക്കോണ്‍ ധരിച്ച വസ്ത്രങ്ങളെ വിമര്‍ശിച്ച് മധ്യപ്രദേശിലെ ബിജെപി മന്ത്രി നരോത്തം മിശ്രയും ബിജെപി എംഎല്‍എ രാം കദമും രംഗത്തെത്തിയിരുന്നു.

Exit mobile version