ബാഗിൽ 18 ലക്ഷത്തിന്റെ 6 ആഡംബര വാച്ചുകൾ; മുംബൈ വിമാനത്താവളത്തിൽ ഷാരൂഖ് ഖാനെ തടഞ്ഞുവെച്ചു, 6.83 ലക്ഷം നികുതിയടപ്പിച്ച് വിട്ടയച്ചു

Shah Rukh Khan | Bignewslive

മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. താരത്തിന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും ബാഗുകളിൽ 18 ലക്ഷത്തിന്റെ 6 ആഡംബര വാച്ചുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റംസ് അധികൃതർ താരത്തെ മണിക്കൂറുകളോളം വിമാനത്താവളത്തിൽ തടഞ്ഞുവെച്ചത്. 6.83 ലക്ഷം രൂപ കസ്റ്റംസ് തീരുവയായി നൽകിയ ശേഷമാണ് താരത്തെ വിട്ടയച്ചത്.

തകർന്നടിഞ്ഞ വാഹനത്തിനടിയിൽ ചലനമറ്റ് രൂപേഷ്; മൂന്നാർ മണ്ണിടിച്ചിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി!

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുത്ത് വെള്ളിയാഴ്ച രാത്രിയിലാണ് സ്വകാര്യ വിമാനത്തിൽ താരം മുംബൈയിലേയ്ക്ക് തിരിച്ചത്. ഷാരൂഖ് ഖാനേയും മാനേജരേയും കസ്റ്റംസ് നടപടികൾക്ക് ശേഷം പോകാൻ അനുവദിച്ചുവെങ്കിലും സംഘത്തിലുണ്ടായിരുന്ന താരത്തിന്റെ ബോഡിഗാർഡിനെയും മറ്റു ചിലരേയും ശനിയാഴ്ച രാവിലെയാണ് വിട്ടയച്ചത്.

18 ലക്ഷത്തോളം രൂപ വില വരുന്ന ആറ് ആഡംബര വാച്ചുകളാണ് താരത്തിന്റേയും സംഘത്തിന്റേയും ബാഗേജുകളിൽ ഉണ്ടായിരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നേരത്തെയും സമാന സംഭവങ്ങൾ നടന്നിരുന്നു. 2011-ൽ അധിക ബാഗേജിന് ഷാരൂഖ് ഖാൻ മുംബൈ വിമാനത്താവളത്തിൽ 1.5 ലക്ഷം പിഴയാണ് അടയ്ക്കേണ്ടി വന്നിരുന്നത്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെള്ളിയാഴ്ചയാണ് ഷാരൂഖ് ഖാൻ പങ്കെടുത്തത്.

Exit mobile version