വിമാനത്താവളത്തിലെ ടാർമാകിൽ ഇരുന്ന് യാത്രക്കാർ ഭക്ഷണം കഴിച്ചു; ഇൻഡിഗോയ്ക്ക് 1.50 കോടി പിഴ; വിമാനത്താവളത്തിന് പിഴ 90 ലക്ഷം

ന്യൂഡൽഹി: മൂടൽമഞ്ഞ് കാരണം വിമാനം അനിശ്ചിതമായി വൈകിയതിനെ ചൊല്ലി യാത്രക്കാർ മുംബൈ വിമാനത്താവളത്തിന് അകത്തേക്ക് കയറാൻ കൂട്ടാക്കാതെ ടാർമാകിലിരുന്ന സംഭവത്തിൽ പിഴയിട്ടു. യാത്രക്കാർ ടാർമാകിൽ ഇരുന്ന ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനുപിന്നാലെയാണ് മുംബൈ വിമാനത്താവളത്തിനും ഇൻഡിഗോ എയർലൈൻസിനും ഡിജിസിഎയും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും (ബിസിഎഎസ്) പിഴ ചുമത്തിയത്.

ബിസിഎഎസ് ഇൻഡിഗോയ്ക്ക് 1.20 കോടി രൂപയും ഡിജിസിഎ 30 ലക്ഷവും പിഴ വിധിച്ചു. 30 ദിവസങ്ങൾക്കുള്ളിൽ ഈ പിഴ അടയ്ക്കണം. സമീപകാലത്ത് ഒരു കാരിയറിനുമേൽ ചുമത്തുന്ന ഏറ്റവും ഉയർന്ന പിഴത്തുകയാണ് ഇത്. അതേസമയം, മുംബൈ വിമാനത്താവളത്തിന് ഡിജിസിഎ 60 ലക്ഷം രൂപയും ബിസിഎഎസ് 30 ലക്ഷവുമാണ് പിഴയിട്ടിരിക്കുന്നത്.

നേരത്തെ ഇൻഡിഗോയ്ക്കും മുംബൈ വിമാനത്താവളത്തിനും കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഏപ്രണിൽ വളരെയധികം സമയം യാത്രക്കാരുടെ സാന്നിധ്യം യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയെ അപകടത്തിലാക്കിയെന്നും ഇത് 2007ലെ ഡിജിസിഎ എയർ സേഫ്റ്റി സർക്കുലർ ലംഘനമാണെന്നും ഡിജിസിഎ ചൂണ്ടിക്കാണിച്ചു.
ALSO READ- പള്ളിയിലെ ചടങ്ങിനായി സ്വരൂപിച്ച പണം ക്ഷേത്രത്തിലെ സമൂഹവിവാഹത്തിനായി നല്‍കി, മത സൗഹാര്‍ദത്തിന് പുതിയ മാതൃക തീര്‍ത്ത് പ്രവാസി കൂട്ടായ്മ

സമയം നഷ്ടമുണ്ടാക്കിയ സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ വിമാനങ്ങൾക്കും ഡിജിസിഎ 30 ലക്ഷം രൂപ വീതം പിഴയിട്ടിട്ടുണ്ട്. മോശം തയ്യാറെടുപ്പിനെ തുടർന്നാണ് കാലതാമസം നേരിട്ടതെന്ന് കാണിച്ചാണ് പിഴ വിധിച്ചത്. 1937ലെ എയർക്രാഫ്റ്റ് റൂൾസ് ലംഘിച്ചെന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നത്.

Exit mobile version