ലോക്ക്ഡൗണിലെ ദാരുണ കാഴ്ച: ചത്ത നായയെ ഭക്ഷണമാക്കുന്ന മനുഷ്യന്‍

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് പലതരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരുണ്ട്. ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്നത് കുടിയേറ്റ തൊഴിലാളികളാണ്. ജോലിയും കൂലിയും ഇല്ലാതെ സ്വന്തം നാടുകളിലേക്ക് എത്താനാകാതെ പട്ടിണിയിലാണ് ഭൂരിഭാഗവും.

അത്തരത്തില്‍, ലോക്ക് ഡൗണിലെ ദുരവസ്ഥയുടെ ചിത്രമാണ് സോഷ്യല്‍ലോകത്ത് വൈറലാകുന്നത്. വിശപ്പകറ്റാന്‍ ചത്ത നായയെ ഭക്ഷിക്കുന്നയാളുടെ ചിത്രമാണ് പ്രചരിക്കുന്നത്.

ഡല്‍ഹി-ജയ്പൂര്‍ ഹൈവേയില്‍ നിന്നുള്ളതാണ് ദൃശ്യം. ഒരാള്‍ നടുറോഡിലിരുന്ന് ചത്ത നായയെ ഭക്ഷിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദി റേഷണല്‍ ഡെയ്ലിയാണ് ഞെട്ടിക്കുന്ന ഈ വീഡിയോ പങ്കുവെച്ചത്.

ഡല്‍ഹിയിലേക്ക് കാറില്‍ യാത്രപോകുന്നൊരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇയാള്‍ തന്റെ വാഹനം നിര്‍ത്തി, കഴിക്കാനൊന്നുമില്ലേ എന്ന് ചോദിക്കുന്നത് കേള്‍ക്കാം. തുടര്‍ന്ന് ഭക്ഷണം നല്‍കുന്നതും വീഡിയോയിലുണ്ട്.

Exit mobile version