ആശങ്ക ഒഴിയുന്നില്ല, മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം നാല്‍പ്പതിനായിരത്തിലേക്ക്, 24 മണിക്കൂറിനിടെ 2250 പുതിയ കേസുകള്‍

മുംബൈ: കൊറോണയുടെ പിടിയിലകപ്പെട്ട മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു. മഹാരാഷ്ട്രയില്‍ പുതുതായി 2250 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ഇതോടെ, സംസ്ഥാനത്ത്
രോഗികളുടെ എണ്ണം 39, 297 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 1390 ആയി ഉയര്‍ന്നു. രോഗികളില്‍ 1372 പേരും മരിച്ചവരില്‍ 41 പേരും മുംബൈയില്‍ നിന്നുള്ളവരാണ്. മുംബൈയില്‍ 24,118 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 841പേര്‍ മരണപ്പെട്ടു.

ധാരാവി ചേരിയില്‍ പുതുതായി 25 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇവിടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ധാരാവിയില്‍ കൊറോണ വ്യപാനം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചനകളാണ് പ്രകടമാകുന്നത്.

കൂടാതെ പ്രതിദിനം കണ്ടെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞു. 1378 പേര്‍ക്കാണ് ഇതുവരെ ധാരാവിയില്‍ രോഗം പിടിപ്പെട്ടത്. 54 പേര്‍ മരണപ്പെട്ടു. മുഴുവന്‍ പേരെയും പരിശോധിച്ച് ആവശ്യമായവരെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാനുളള നടപടി ഊര്‍ജിതമാക്കി.

Exit mobile version