രക്ഷകനായി രാഹുല്‍ ഗാന്ധി എത്തി; പഞ്ചാബില്‍ നിന്ന് കേരളത്തിലേക്ക് വിദ്യാര്‍ത്ഥികളുമായി ബസ് പുറപ്പെട്ടു

ഭട്ടിന്‍ഡ: ലോക്ക് ഡൗണ്‍ കാരണം പഞ്ചാബില്‍ കുടുങ്ങിപ്പോയ മലയാളി വിദ്യാര്‍ത്ഥികളുമായി ബസ് പുറപ്പെട്ടു. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് ബസ് പുറപ്പെട്ടത്. പഞ്ചാബ് സര്‍ക്കാരിന്റെ സഹായത്തോടെ രാഹുല്‍ഗാന്ധി എംപി മുന്‍കൈ എടുത്താണ് ബസ് ഏര്‍പ്പാട് ചെയ്തിരിക്കുന്നത്.

ബസ് ബുധനാഴ്ച കേരളത്തില്‍ എത്തിച്ചേരും. സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിദ്യാര്‍ഥികളുടെ യാത്ര. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ വിവരം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

അതേസമയം സ്വന്തമായി വാഹനമെടുക്കാന്‍ ശേഷിയില്ലാത്തവരെയാണ് കോണ്‍ഗ്രസ് നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്നതെന്നും ജലന്ധറില്‍ നിന്ന് കേരളത്തിലേക്ക് മേയ് 19 ന് പുറപ്പെടുന്ന ട്രെയിനിലെ യാത്രക്കാരുടെ ടിക്കറ്റ് അടക്കം പഞ്ചാബ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version