സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനം പ്രതിരോധ മേഖലയെ അപകടത്തിലാക്കും; ബിജെപി ഗവണ്‍മെന്റ് നടപ്പാക്കുന്നത് യുപിഎ വേണ്ടെന്ന് വച്ച കാര്യങ്ങള്‍; എകെ ആന്റണി

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനം പ്രതിരോധമേഖലയെ അപകടത്തിലാക്കുമെന്ന് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി. യുപിഎ വേണ്ടെന്ന് വച്ച കാര്യങ്ങളാണ് ഇപ്പോള്‍ ബിജെപി ഗവണ്‍മെന്റ് നടപ്പാക്കുന്നത് എന്നും ആന്റണി പറഞ്ഞു.

കൊവിഡ് ഉത്തേജക പാക്കിന്റെ നാലാം ഘട്ടത്തെപ്പറ്റി വിശദീകരിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് പ്രതിരോധ മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനം അറിയിച്ചത്.

പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി 49 ല്‍ നിന്ന് 74 ശതമനമായി ഉയര്‍ത്തി. ഇതോടെ വിദേശകമ്പനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് ആയുധനിര്‍മാണ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ വഴിയൊരുങ്ങും. എന്നാല്‍ രാജ്യസുരക്ഷ ഉറപ്പുവരുത്തിയാവും തുടര്‍നടപടിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

Exit mobile version