ലോക്ക് ഡൗണ്‍ നീട്ടണം, ആവശ്യമുന്നയിച്ച് ആറു സംസ്ഥാനങ്ങള്‍

extension-of-the-lockdown five-states

ന്യൂഡല്‍ഹി: കൊറോണ പടരുന്ന സാഹചര്യത്തില്‍ ദേശീയ അടച്ചിടല്‍ നീട്ടണമെന്ന് ആറു സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയോടെ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, പഞ്ചാബ്, ബംഗാള്‍, ബിഹാര്‍, തെലങ്കാന, അസം മുഖ്യമന്ത്രിമാരാണ് ഈയാവശ്യമുന്നയിച്ചത്. അതേസമയം, അടച്ചിടല്‍ നീട്ടേണ്ടതില്ലെന്ന നിലപാടാണ് ഗുജറാത്ത് സ്വീകരിച്ചത്.

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ആറ് സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. മെയ് 17-നാണ് മൂന്നാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്. എന്നാല്‍ പല സംസ്ഥാനങ്ങളിലും കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

ഈ മാസം 31 വരെ തീവണ്ടി സര്‍വീസുകളും വിമാന സര്‍വീസുകളും തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് പാടില്ലെന്ന് തമിഴ്‌നാടും തെലങ്കാനയും ആവശ്യപ്പെട്ടു. അടച്ചിടല്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കു നല്‍കണമെന്ന് കേരളം ഉള്‍പ്പടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.

സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതു സംബന്ധിച്ച് ഈ മാസം 15-നകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. കൊറോണ പ്രതിരോധത്തിന്റെ കാര്യത്തില്‍ സന്തുലിതമായ സമീപനമാണ് വരുംദിവസങ്ങളില്‍ നടപ്പാക്കേണ്ടതെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.

Exit mobile version