ബാക്കിയുള്ള സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടത്തില്ല; ഔദ്യോഗിക തീരുമാനമായി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തിവച്ച സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടത്തില്ല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. പരീക്ഷ ഉപേക്ഷിക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പരീക്ഷ ഉണ്ടാകും. കലാപത്തെ തുടര്‍ന്ന് ഇവിടെ ഒരു പരീക്ഷയും നടത്താന്‍ സാധിച്ചിരുന്നില്ല. പരീക്ഷ തയ്യാറെടുപ്പിന് പത്ത് ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് സമയം ലഭിക്കും. പ്ലസ് ടു പരീക്ഷ കാര്യത്തില്‍ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, ജെഇഇ മെയിന്‍, നീറ്റ് പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിച്ചു. ജെഇഇ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെ നടക്കും. നീറ്റ് പരീക്ഷ ജൂലൈ 26 നാണ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്കാണ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്.

Exit mobile version