അസമില്‍ ഭീതി പരത്തി പന്നിപ്പനി; ചത്തൊടുങ്ങിയത് രണ്ടായിരത്തി അഞ്ഞൂറോളം പന്നികള്‍

ദിസ്പൂര്‍: അസമില്‍ ഭീതി പരത്തി പന്നിപ്പനി. രണ്ടായിരത്തി അഞ്ഞൂറോളം പന്നികളാണ് ഇവിടെ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച് മരിച്ചതെന്നാണ് അസം സര്‍ക്കാര്‍ വ്യക്തമാക്കിയത്. രാജ്യത്ത് ആദ്യമായാണ് ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അസമില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അജ്ഞാത വൈറസ് ബാധയേറ്റ് പന്നികള്‍ ചത്തൊടുങ്ങുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് പന്നികളുടെ മരണത്തിന് കാരണം ആഫ്രിക്കന്‍ പന്നിപ്പനി ആണെന്ന് തെളിഞ്ഞത്.

ഇതേതുടര്‍ന്ന് സംസ്ഥാനത്ത് പന്നികളെ വില്‍ക്കുന്നതിനും പന്നിയിറച്ചി വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനുപുറമെ സംസ്ഥാനത്തെ ആറ് ജില്ലകളെ തീവ്രബാധിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version