മഹാരാഷ്ട്രയില്‍ മന്ത്രിക്ക് കൊറോണ; രാജ്യത്ത് വൈറസ് ബാധിച്ച ആദ്യത്തെ മന്ത്രി

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അഹ്വാദിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചയായി സമ്പര്‍ക്കവിലക്കില്‍ കഴിയുകയായിരുന്ന അഹ്വാദിന് കഴിഞ്ഞ ദിവസമാണ് പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

രാജ്യത്ത് കൊറോണ വൈറസ് ബാധിക്കുന്ന ആദ്യത്തെ മന്ത്രിയാണ് അഹ്വാദ്. ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ഇതോടെ കഴിഞ്ഞ ഓരാഴ്ചയായി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ജിതേന്ദ്ര അഹ്വാദ്.

എന്നാല്‍ നേരത്തേ നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. മുബ്ര-കല്‍വ നിയോജകമണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ.യാണ് എന്‍.സി.പി. അംഗമായ ഇദ്ദേഹം. വൈറസ് ബാധയെ തുടര്‍ന്ന് മന്ത്രി ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്.

മഹാരാഷ്ട്രയില്‍ കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളതും ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചതുമായ സംസ്ഥാനവുമായി മാറിയിരിക്കുകയാണ് മഹാരാഷ്ട്ര. ഇവിടെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Exit mobile version