ലോക്ക്ഡൗണ്‍: നിര്‍മ്മാണ തൊഴിലാളികള്‍ക്ക് 2000 രൂപയുടെ സഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും 2000 രൂപ വച്ച്
നല്‍കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ്താക്കറെയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍അറിയിച്ചു.

‘നിലവിലെ സാഹചര്യം കണക്കിലെടുത്ത്, സംസ്ഥാനത്തെ കെട്ടിട, മറ്റ് നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിര്‍മാണ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് 2,000 രൂപ വീതം നിക്ഷേപിക്കും,’എന്ന് തൊഴില്‍ മന്ത്രി ദിലീപ് വാള്‍സെ പാട്ടീല്‍ പറഞ്ഞു. 12 ലക്ഷത്തിലധികം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഈ ധനസഹായം നേരിട്ട് എത്തിക്കുക.

നൂറു കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷന് പുറത്ത് തടിച്ചുകൂടി അവരുടെ വീടുകളിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version