ഉത്തർപ്രദേശ് മോഡൽ രാജ്യം മുഴുവൻ പിന്തുടരണം; കൊവിഡ് പ്രതിരോധത്തിൽ യോഗിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെല്ലാം കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഉത്തർപ്രദേശ് സർക്കാരിനെ മാതൃകയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കഴിഞ്ഞ ദിവസം നടന്ന ദേശീയ അവലോകന യോഗത്തിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരിനെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇക്കാര്യത്തിൽ പ്രത്യേകം അഭിനന്ദിക്കുകയും ഉത്തർപ്രദേശ് മാതൃക രാജ്യത്താകെ പിന്തുടരേണ്ടതാണെന്നു വ്യക്തമാക്കുകയും ചെയ്യുകയായിരുന്നു.

രോഗപ്രതിരോധം, ചികിത്സ, സാമ്പത്തിക സഹായം എന്നീ മൂന്നു തലങ്ങൾക്കും ഊന്നൽ നൽകിയാണ് കൊവിഡ് പ്രതിരോധത്തിനുള്ള ‘ഉത്തർപ്രദേശ് മോഡൽ’ നടപ്പാക്കുന്നത്. ഹോട്‌സ്‌പോട്ടുകൾ കണ്ടെത്തുക, ലോക്ഡൗണിലുള്ളവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുക, പാവപ്പെട്ടവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്നിവ പദ്ധതിയുടെ ഭാഗമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഹോട്‌സ്‌പോട്ടുകൾ കണ്ടെത്തുന്നതിൽ തുടക്കം മുതൽ ഉത്തർപ്രദേശ് മുന്നിലായിരുന്നു. സംസ്ഥാനത്തെ 12.25 ലക്ഷം നിർമാണ തൊഴിലാളികൾക്ക് 1000 രൂപ വീതം നൽകിയതു കൂടാതെ വഴിയോര കച്ചവടക്കാർ, സൈക്കിൾ റിക്ഷക്കാർ ഉൾപ്പെടെയുള്ളവർക്കും 1000 രൂപ വീതം നൽകി. തൊഴിലുറപ്പു പദ്ധതിയിൽ ജോലി ചെയ്യുന്നവർക്കും സാമ്പത്തിക സഹായം ഉറപ്പാക്കിയെന്നുമാണ് റിപ്പോർട്ടുകൾ.

Exit mobile version