‘എല്ലാവര്‍ക്കും ആഹ്‌ളാദപൂര്‍ണമായ വിഷു ആശംസകള്‍’; മലയാളികള്‍ക്ക് മലയാളത്തില്‍ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണ ഭീതിയില്‍ കഴിയുമ്പോഴും മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്ലാവര്‍ക്കും ആഹ്‌ളാദപൂര്‍ണമായ വിഷു ആശംസകള്‍ എന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു. ഇംഗ്‌ളീഷിനു പുറമെ മലയാളത്തിലും മോഡി ട്വിറ്ററില്‍ വിഷു ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

”എല്ലാവര്‍ക്കും ആഹ്‌ളാദപൂര്‍ണമായ വിഷു ആശംസകള്‍! പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനംചെയ്യുന്നു. എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഷു ആശംസകള്‍ നേര്‍ന്ന് ട്വിറ്ററില്‍ കുറിച്ചത്.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ഒന്നാം ഘട്ട ലോക്ക്ഡൗണ്‍ കാലം ഇന്ന് അര്‍ധരാത്രി അവസാനിക്കുകയാണ്. രണ്ടാം ഘട്ട നിയന്ത്രണങ്ങള്‍ എങ്ങനെയായിരിക്കുമെന്നും ലോക്ക്ഡൗണ്‍ നീട്ടുമോ എന്നതിനെക്കുറിച്ചും പ്രധാനമന്ത്രി ഇന്ന് വ്യക്തമാക്കും.

ഇന്ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്നാഴ്ച ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഒരുപരിധി വരെ വൈറസ് വ്യാപനം തടയാന്‍ സഹായകമായെന്ന് മോഡി പറഞ്ഞിരുന്നു. അതിനാല്‍ ലോക്ക് ഡൗണ്‍ ഇനിയും നീട്ടുന്നതടക്കം പധാനമന്ത്രി ഇന്ന് സുപ്രധാന പ്രഖ്യാപനം നടത്തും.

Exit mobile version