നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലേക്ക്; സുപ്രധാന കരാറുകളില്‍ ഒപ്പിടുമെന്ന് സൂചന

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലെത്തും. ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് രണ്ടര മണിക്ക് ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തില്‍ നരേന്ദ്രമോദി സംസാരിക്കും. വൈകിട്ട് സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

ഇന്ത്യ സൗദി തന്ത്രപ്രധാന സഹകരണ കൗണ്‍സില്‍ യോഗവും നടക്കും. പ്രധാനമന്ത്രിക്ക് സൗദി കിരീടാവകാശി അത്താഴ വിരുന്നും നല്‍കും. ഊര്‍ജ്ജ, പ്രതിരോധ രംഗങ്ങളില്‍ സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ച നടക്കും. സ്വകാര്യ ടൂര്‍ ഏജന്‍സികള്‍ വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണം കൂട്ടി നല്‍കണമെന്ന അഭ്യര്‍ത്ഥന ഇന്ത്യ മുന്നോട്ട് വയ്ക്കും.

Exit mobile version