കൊവിഡ് പോസിറ്റീവായാൽ രണ്ടു ലക്ഷം രൂപ വരെ കവറേജ്; തൊഴിൽ നഷ്ടമായാലും പരിരക്ഷ ലഭിക്കും; പുതിയ പോളിസികൾ ഇങ്ങനെ

കൊവിഡ്- 19 രോഗം പടർന്നുപിടിക്കുന്നതിനിടെ ഇൻഷുറൻസ് പരിരക്ഷയുമായി റിലയൻസ് ജനറൽ ഇൻഷുറൻസ്. കൊവിഡ് ബാധിച്ചാൽ രണ്ടുലക്ഷം രൂപവരെ കവറേജ് ലഭിക്കും. അതോടൊപ്പം തൊഴിൽ നഷ്ടമായാലും കവറേജ് ലഭ്യമാകും. കൊവിഡ് പോസിറ്റീവ് ആയാൽ 100ശതമാനം പരിരക്ഷ ഉറപ്പുവരുത്തുന്നതാണ് പോളിസിയെന്ന് കമ്പനി അവകാശപ്പെടുന്നു.

സമ്പർക്ക വിലക്കിൽ പോകേണ്ടിവന്നാൽ ഇൻഷൂർ ചെയ്ത തുകയുടെ 50ശതമാനവും ലഭിക്കും. മൂന്നുമുതൽ 60 വയസ്സുവരെയുള്ളവർക്ക് പദ്ധതിയിൽ ചേരം. 25,000 രൂപ മുതൽ രണ്ടുലക്ഷംരൂപവരെയാണ് പരിരക്ഷ ലഭിക്കുക. ഒരുവർഷത്തേയ്ക്കാണ് പരിരക്ഷ. 15 ദിവസം കാത്തിരിപ്പ് കാലാവധിയുണ്ടാകും. അതായത് പോളിസിയെടുത്ത് 15 ദിവസം കഴിഞ്ഞ് കൊവിഡ് ബാധിച്ചാൽ മാത്രമെ കവറേജ് പരിധിയിൽ വരികയുള്ളൂ.

ജോലി പോകുകയോ തൊഴിൽ നഷ്ടമുണ്ടാകുകയോ ചെയ്താലും അധിക ആനുകൂല്യം ലഭിക്കുകയും ചെയ്യും. ബജാജ് അലയൻസുമായി ചേർന്ന് ഫോൺപേയും കൊറോണ കെയർപ്ലാൻ അവതരിപ്പിച്ചിരുന്നു. 156 രൂപ നൽകി പോളിസിയെടുത്താൽ 50,000 രൂപവരെ പരിരക്ഷ ലഭിക്കുന്നതാണ് പദ്ധതി. 55 വയസ്സുവരെയുള്ളവർക്ക് പോളിസി എടുക്കാം. കോവിഡിന് ചികിത്സയുള്ള ഏത് ആശുപത്രിയിൽ ചികിത്സിച്ചാലും ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

Exit mobile version