ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്; പിന്നാലെ വെര്‍ച്വല്‍ നിക്കാഹ് നടത്തി നജാഫ് നഖ്വിയും ഫരിയ സുല്‍ത്താനയും

ഹൈദരാബാദ്: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ ഓണ്‍ലൈന്‍ ആയി വിവാഹം നടത്തിയിരിക്കുകയാണ് ഹൈദരാബാദില്‍ നജാഫും രിയ സുല്‍ത്താനും. ഇരുവരും തമ്മിലുള്ള വിവാഹം വിവാഹം ഏപ്രില്‍ അഞ്ചിന് ഹൈദരാബാദില്‍ വെച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യമെമ്പാടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവാഹം മാറ്റിവെക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വൈറസ് വ്യാപനം കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ ലോക്ക് ഡൗണ്‍ നീട്ടിവെയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയത്. ശേഷം ഓണ്‍ലൈന്‍ ആയി വിവാഹം നടത്താന്‍ ശ്രമിക്കുകയായിരുന്നു.

വരനും വധുവും കൂടാതെ ഏറ്റവും അടുത്ത ബന്ധുക്കളും മതമണ്ഡിതരുമായ 16 പേര്‍ മാത്രമാണ് നിക്കാഹ് ചടങ്ങുകളില്‍ പങ്കെടുത്തത്. അതിഥകളെല്ലാവരും വാട്സ്ആപ്പ്, സ്‌കൈപ്പ് തുടങ്ങിയ മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് വിവാഹ ചടങ്ങളില്‍ പങ്കെടുത്തത്. വരന്റെ കുടുംബം കാണ്‍പൂരിലും മറ്റു ബന്ധുക്കള്‍ ബംഗുളൂരുവില്‍നിന്നും ഓണ്‍ലൈനായാണ് വിവാഹത്തില്‍ പങ്കെടുത്തത്. വരനും വധുവും ഏറ്റവും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തിനായി ഹൈദരാബാദിലെ വധുവിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നത്. ഹൈദരാബാദില്‍ വിവാഹത്തിന് മേല്‍നോട്ടം വഹിക്കേണ്ട ഖാസി ഇല്ലാതിരുന്നതുകൊണ്ട് കാണ്‍പൂരില്‍ നിന്നുള്ള രണ്ട് മൗലാനമാരാണ് സ്‌കൈപ്പിലൂടെ വിവാഹത്തിന് മേല്‍നോട്ടം വഹിച്ചത്.

വിവാഹത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഒന്നും ചെയ്യാന്‍ സാധിക്കാത്ത വിഷമം ഇരുവര്‍ക്കുമുണ്ട്. എന്നാലും വെര്‍ച്വല്‍ വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തത് 24 മണിക്കൂര്‍ കൊണ്ടാണ്. കുടുംബത്തില്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന വിവാഹമാണ്. എന്റെതീരുമാനം ഇതാണെങ്കില്‍ മുന്നോട്ട് പോകാന്‍ വീട്ടുകാര്‍ പറഞ്ഞു. അങ്ങനെ അവരുടെ ആശിര്‍വാദത്തോടെ മംഗളമായി വിവാഹം നടന്നുവെന്ന് വരന്‍ പറയുന്നു.

വിവാഹത്തിന് എന്ത് വസ്ത്രമാണ് ധരിക്കുക എന്ന് അവസാന നിമിഷം വരേയും ധാരണയില്ലായിരുന്നു. അണിഞ്ഞൊരുങ്ങിയതുമെല്ലാം സ്വന്തമായി തന്നെ. ഇതൊന്നുമല്ലാതെ വിവാഹത്തിന് മുന്‍പ് വധുവും വരനും നേരിട്ട് കാണാന്‍ പാടില്ല എന്നൊരു ആചാരമുണ്ട്. എന്നാല്‍ ഞങ്ങളുടെ കാര്യത്തില്‍ നേരെ മറിച്ചായിരുന്നു. ഞങ്ങള്‍ രണ്ടാളും ഒരുമിച്ചായിരുന്നു വിവാഹത്തിന് വേണ്ടി തയാറായതെന്ന് സുല്‍ത്താനയും പ്രതികരിച്ചു.

Exit mobile version