വോട്ടര്‍മാരെ സ്വാധീനിക്കാനായി പത്തുലക്ഷം രൂപയുമായി ബിജെപി മന്ത്രിയെത്തി; കാറ് തടഞ്ഞ് പണം പിടിച്ചെടുത്ത് കോണ്‍ഗ്രസ്; കേസെടുക്കാതെ പോലീസ്

വിവരമറിഞ്ഞെത്തിയ പോലീസ് പണം കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചെങ്കിലും മന്ത്രിയെ പോകാന്‍ അനുവദിച്ചതോടെ

ഇന്‍ഡോര്‍: ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ അവസാന നിമിഷം വോട്ടര്‍മാരെ സ്വാധീനിക്കാനായി പണവുമായി എത്തിയ ബിജെപി മന്ത്രിയും മുതിര്‍ന്ന നേതാവുമായ ദേവ്രാജ് സിങ്ങിന്റെ കാറില്‍നിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തു. വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടഞ്ഞ് പരിശോധിക്കുന്നതിനിടെയാണ് പണം കണ്ടെത്തിയത്.

സാന്‍വര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജേഷ് സോന്‍കറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള ദേവ്രാജ് സിങ്ങിന്റെ വാഹനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തിയത്.

വിവരമറിഞ്ഞെത്തിയ പോലീസ് പണം കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചെങ്കിലും മന്ത്രിയെ പോകാന്‍ അനുവദിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

സംഭവത്തില്‍ പ്രതിഷേധവുമായി കര്‍ഷകരും രംഗത്തെത്തി. പോലീസ് മന്ത്രിയുമായി ഒത്തുകളിച്ച് നടപടിയെടുക്കാതെ വിടുകയായിരുന്നെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Exit mobile version