വീഡിയോ കോളിലൂടെ വിവാഹം നടത്തി; ലോക്ക് ഡൗണ്‍ അനുഗ്രഹമായി, ചെലവില്ലാതെ വിവാഹം നടത്താന്‍ സാധിച്ചതില്‍ ഇരുകുടുംബങ്ങള്‍ക്കും സന്തോഷമെന്ന് പുരോഹിതന്‍

മുംബൈ: ‘ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് അനുഗ്രഹമായി, ചെലവില്ലാതെ വിവാഹം നടത്താന്‍ സാധിച്ചതില്‍ ഇരുകുടുംബങ്ങള്‍ക്കും സന്തോഷം’ ലോക്ക് ഡൗണ്‍ സമയത്ത് വീഡിയോ കോളിലൂടെ വിവാഹം ചടങ്ങ് നടത്തിയ പുരോഹിതന്റെ പ്രതികരണമാണിത്. മഹാരാഷട്രയിലാണ് ഏവര്‍ക്കും മാതൃകാപരമായ വിവാഹം നടന്നത്.

ഔറംഗാബാദിലെ മുസ്ലീം യുവാവായ മുഹമ്മദ് മിന്‍ഹാജുദിന്റെ വിവാഹ ചടങ്ങുകളാണ് വീഡിയോ കോളിലൂടെ നടത്തിയത്. ആറ് മാസം മുമ്പേ നിശ്ചയിച്ചിരുന്ന വിവാഹമായതിനാല്‍ കുടുംബത്തിലെ മുതിര്‍ന്നവരെയെല്ലാം വീട്ടിലേക്ക് വിളിക്കുകയും ഫോണിലൂടെ വിവാഹചടങ്ങ് നടത്തുകയുമായിരുന്നെന്ന് വരന്റെ പിതാവ് മുഹമ്മദ് ഗയാസ് പ്രതികരിച്ചു.

അധികം ചെലവില്ലാതെ വിവാഹം നടത്താന്‍ സാധിച്ചതില്‍ ഇരുവിഭാഗത്തിനും സന്തോഷം മാത്രമേ ഉള്ളൂവെന്നാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ പുരോഹിതന്‍ പറയുന്നത്. അതേസമയം വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വീഡിയോ കോളിലൂടെ നേരത്തെയും നിരവധി വിവാഹങ്ങള്‍ നടന്നിരുന്നു.

Exit mobile version