ഭാര്യമാരോട് ബംഗളൂരുവിലേക്ക് എന്ന് പറഞ്ഞ് പോയത് ബാങ്കോക്കിൽ; തിരികെ എത്തിയപ്പോൾ ഭർത്താക്കന്മാർക്ക് കിട്ടിയത് ഒരിക്കലും പ്രതീക്ഷിക്കാത്ത എട്ടിന്റെ പണി!

ബംഗളൂരു: സിംപിളായി ബംഗളൂരുവിലേക്കാണെന്നു പറഞ് ഭാര്യമാരെ പറ്റിച്ച് ബാങ്കോക്കിലേക്ക് പോയ ഭർത്താക്കന്മാർ തിരിച്ചു വന്നപ്പോ കിട്ടിയതാകട്ടെ ഒരിക്കലും പ്രതീക്ഷിക്കാത്ത എട്ടിന്റെ പണിയും.

ബംഗളൂരുവിലാണ് തരികിട ഭർത്താക്കന്മാർക്ക് ഇങ്ങനെ എട്ടിന്റെ പണി കിട്ടിയത് . ഇവർക്ക് പറ്റിയ അബദ്ധം ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ് ഇപ്പോൾ. ഇവർക്ക് കിട്ടിയ പണിയിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നവരാണ് കമന്റും ഷെയറും ചെയ്യുന്നതിൽ ഭൂരിപക്ഷം പേരും.
ബിസിനസ്സ് ആവശ്യത്തിന് ബംഗളൂരുവിലേക്ക് പോകുന്നു എന്ന് ഭാര്യമാരോട് പറഞാണ് ഈ മഹാന്മാർ ബാങ്കോക്കിലേക്ക് ടൂർ പോയത്.
ബാങ്കോക്ക് സന്ദർശനമൊക്കെ കഴിഞ്ഞു തിരികെ വന്നപ്പോഴാണ് ഈ രസകരമായ സംഭവമൊക്കെ അരങ്ങേറിയത്. ഒപ്പിച്ച കള്ളത്തരം ആരും അറിയില്ലെന്നാണ് കരുതിയത് എന്നാൽ കറക്കം ഒക്കെ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കാണുന്നത് ഇവരുടെ വീടുകളിൽ പോലീസ് പോസ്റ്റർ ആണ്. ഇതിന്റെ ചിത്രമാണ് ഇപ്പോൾ തരംഗമാകുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ വിദേശത്ത് പോയി തിരികെ വരുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നത് നിർബന്ധമാണ്.

അപ്രകാരമാണ് ഇവരുടെ വീടുകളിൽ പോസ്റ്റർ പതിപ്പിച്ചത്. എയർപോർട്ടിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പോലീസുകാർ പോസ്റ്റർ പതിപ്പിക്കാനായി എത്തിയപ്പോൾ പോലീസുകാരോട് ഭർത്താക്കന്മാർ ദേഷ്യത്തോടെ തട്ടിക്കയറുന്നതും ഒരാളുടെ ഭാര്യ കാര്യമറിയാതെ അന്തംവിട്ട് നിൽക്കുന്നതും ഫോട്ടോയിൽ കാണാം.

Exit mobile version