ദിവസവും നാല് ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കും; സര്‍ക്കാര്‍ സ്‌കൂളുകള്‍ താത്കാലിക അടുക്കളയാക്കി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ താത്കാലിക അടുക്കളയാക്കി മാറ്റാന്‍ ഒരുങ്ങി കെജ്രിവാള്‍ സര്‍ക്കാര്‍. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭക്ഷണം കിട്ടാതെ വലയുന്നവര്‍ക്ക് ആഹാരം ഒരുക്കാന്‍ വേണ്ടിയാണ് സ്‌കൂളുകളില്‍ അടുക്കളയൊരുക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.

ഇതുവഴി ദിവസം നാല് ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കുമെന്നും അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു.’325 സ്‌കൂളുകളില്‍ ഉച്ചഭക്ഷണവും അത്താഴവും നല്‍കാന്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ സ്‌കൂളുകളിലായി അഞ്ഞൂറോളം പേര്‍ക്ക് അവിടെ തന്നെ ഭക്ഷണവും നല്‍കുമെന്നും ഇത്തരം സേവനങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നുന്നുണ്ട് ഉറപ്പാക്കുകയും ചെയ്യുമെന്നും കെജ്രിവാള്‍ പറഞ്ഞു.

രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ജനങ്ങള്‍ വീട്ടിലായി. ജോലിയില്ലാതായതോടെ പലരും പട്ടിണി കിടക്കേണ്ട അവസ്ഥയും എത്തി. ഈ സാഹചര്യം കണക്കിലെടുത്താണ് ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഭക്ഷണം ഭക്ഷണം എത്തിച്ചു നല്‍കുമെന്ന് അറിയിച്ചത്.

കേരളത്തിലും സമാന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കമ്മ്യൂണിറ്റി കിച്ചണ്‍ എന്ന പദ്ധതി ഇന്നലെ മുതല്‍ പ്രാവര്‍ത്തികമായി. ഇന്ന് മുതല്‍ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കുകയും ചെയ്തു. ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ ആരും ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതി പ്രഖ്യാപിച്ചത്.

Exit mobile version