കൊറോണ; തമഴ്‌നാട്ടില്‍ ആദ്യ മരണം, രോഗം ബാധിച്ച് മരിച്ചത് 54കാരന്‍; രാജ്യത്ത് മരിച്ചവരുടെ എണ്ണം 12 ആയി

ചെന്നൈ: കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണം തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. മധുര അണ്ണാനഗര്‍ സ്വദേശിയായ 54 കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. രാജ്യവ്യാപകമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 519 ആയി.

തമിഴ്‌നാട്ടില്‍ കൊറോണ ബാധിച്ച് മരിച്ചയാള്‍ ഒരു പ്രമേഹ രോഗി കൂടിയായിരുന്നു. ഇയാള്‍ക്ക് ഇന്നലെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ഓരോരുത്തര്‍ കൊറോണ ബാധിച്ച് മരണപ്പെട്ടിരുന്നു. ദിനംപ്രതി രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.

നിരവധി പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യം 21 ദിവസം അടച്ചിടുകയാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എല്ലാവരും വീടുകളില്‍ തന്നെ കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version