മാസ്‌ക് ധരിച്ച് വിമാനത്താവളത്തിലെത്തിയ കോഹ്‌ലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഓടിയെത്തി ആരാധിക; നോ പറഞ്ഞ് താരം, ഉചിതമായ തീരുമാനമെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം നാട്ടിലേക്ക് തിരിച്ചുപോകുകയും ചെയ്തു.

ന്യൂഡല്‍ഹി: കൊറോണ വൈറസ് ലോകമാകെ പടര്‍ന്ന് പിടിക്കുന്നതിനാല്‍ പല നിയന്ത്രണങ്ങളും മറ്റും ഏര്‍പ്പെടുത്തി ജനത ജാഗ്രത പുലര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ മാസ്‌ക് ധരിച്ചെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഒരു ആരാധികയോട് നോ പറഞ്ഞിരിക്കുകയാണ് താരം. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനായി കോഹ്‌ലി ലഖ്‌നൗവിലേക്ക് യാത്ര ചെയ്യുമ്പോഴുള്ളതാണ് സംഭവം. എന്നാല്‍, കൊറോണ ഭീതിയെ തുടര്‍ന്ന് ഈ പരമ്പര പിന്നീട് റദ്ദാക്കിയിരുന്നു. ഇന്ത്യന്‍ ടീമംഗങ്ങളെല്ലാം വീട്ടില്‍ കഴിയുകയാണ്. ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം നാട്ടിലേക്ക് തിരിച്ചുപോകുകയും ചെയ്തു.

ഇതിനിടയിലാണ് ആരാധിക സെല്‍ഫി എടുക്കാന്‍ ശ്രമം നടത്തിയത്. യുവതി ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് സെല്‍ഫിയെടുക്കാനായി കോഹ്‌ലിയുടെ അടുത്തേക്ക് ഓടിയെത്തി. എന്നാല്‍ ഇവരെ അവഗണിച്ച് കോലി നടന്നുനീങ്ങുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ യുവതിയെ തടയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഈ തീരുമാനം ഉചിതമെന്നാണ് സോഷ്യല്‍മീഡിയയുടെയും അഭിപ്രായം.

Exit mobile version