ലോകകപ്പിലേക്ക് 241 റൺസിന്റെ അകലം; പ്രതിരോധിക്കാൻ ഇന്ത്യ; രക്ഷകരായത് രാഹുലും കോഹ്‌ലിയും

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ കപ്പുയർത്താൻ ഇന്ത്യയ്ക്ക് പ്രതിരോധിക്കേണ്ടത് 241 റൺസ്. 2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ 240 റൺസെടുക്കാനേ സാധിച്ചുള്ളൂ. 50 ഓവറിൽ 240 റൺസിന് ഓൾ ഔട്ടായി ഇന്ത്യയ്ക്ക് ഇനി ബൗളിംഗ് മികവാണ് തുണയാവുക.

അർധസെഞ്ചുറി നേടിയ കെ.ൽരാഹുലും വിരാട് കോഹ്‌ലിയും 47 റൺസെടുത്ത രോഹിത് ശർമയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്. ഓസീസ് ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞാണ് ഇന്ത്യയെ തുടക്കം മുതൽ വലിഞ്ഞുമുറുക്കിയത്.

ALSO READ- ജനിച്ച് മണിക്കൂറുകള്‍ മാത്രം: ആണ്‍കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചനിലയില്‍

ഇതാദ്യമായാണ് ഇന്ത്യ ഈ ലോകകപ്പിൽ ഓൾ ഔട്ടാകുന്നത്. 13 ഫോറും മൂന്ന് സിക്സും മാത്രമാണ് ഇന്ത്യയുടെ ഇന്നിങ്സിലുള്ളത്. ഫസ്റ്റ് ബാറ്റിങ്ങിൽ ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടൽ കൂടിയാണിത്.

Exit mobile version