വിരാടിന്റെയും അനുഷ്‌കയുടെയും പൊന്നോമനയ്ക്ക് പേര് ‘അകായ്’; അർത്ഥം തേടി ആരാധകരും

ഫെബ്രുവരി 15നാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും അനുഷ്‌ക ശർമ്മക്കും ആൺകുഞ്ഞ് പിറന്നത്. ഈ വാർത്ത കഴിഞ്ഞദിവസമാണ് താരദമ്പതികൾ പുറത്തുവിട്ടത്. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും അനുഗ്രഹങ്ങൾ തേടുന്നുവെന്നും ഇരുവരും സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു.

”ഫെബ്രുവരി 15ന് ഞങ്ങളുടെ മകനും വാമികയുടെ അനിയനുമായ ‘അകായി’യെ ഈ ലോകത്തെയ്ക്ക് ഞങ്ങൾ സ്വാഗതം ചെയ്ത വിവരം അങ്ങേയറ്റം സന്തോഷത്തോടു കൂടിയും ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെയും നിങ്ങളെ അറിയിച്ചു കൊള്ളുന്നു.ഞങ്ങളുടെ ജീവിതത്തിലെ അങ്ങേയറ്റം മനോഹരമായ ഈ നിമിഷത്തിൽ നിങ്ങൾ ഏവരുടെയും അനുഗ്രഹങ്ങളും ആശംസകളും ഞങ്ങൾ തേടുന്നു.ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു.സ്‌നേഹത്തോടെയും നന്ദിയോടെയും,വിരാട്,അനുഷ്‌ക”-എന്നാണ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

അതേസമം, ഈ കുറിപ്പിൽ നിന്നും പിഞ്ചോമനയുടെ പേര് അകായ് എന്നാണെന്ന് വ്യക്തമായെങ്കിലും ഈ പേരിന്റെ അർത്ഥമെന്തെന്നാണ് ആരാധകരുടെ സംശയം. വിരാടിന്റെയും അനുഷ്‌കയുടെയും കുഞ്ഞിന്റെ പേരിനു പിന്നിലെ രഹസ്യം തേടുകയാണ് സോഷ്യൽമീഡിയ.

ALSO READ- ‘എനിക്കില്ലാത്ത വേവലാതി നിങ്ങൾക്കെന്തിനാണ്’; പോലീസിനോടും ആശാപ്രവർത്തകരോടും കയർത്ത് നയാസ്; ഭാര്യയേയും നവജാതശിശുവിനേയും മരണത്തിലേക്ക് തള്ളിവിട്ടു

അകായ് എന്ന പേരിന്റെ ഉറവിടവും അർത്ഥവും അന്വേഷിക്കുന്നവർ തിളങ്ങുന്ന ചന്ദ്രൻ എന്ന് ടർക്കിഷ് ഭാഷയിലെ അർത്ഥം കണ്ടെത്തിയിരിക്കുകയാണ്. തന്റെ ഭൗതിക ശരീരത്തിനപ്പുറമുള്ളതെന്നാണ് ഹിന്ദിയിൽ ഈ വാക്കിനർത്ഥം. സംസ്‌കൃതത്തിൽ അനശ്വരമെന്നാണ് അകായ് എന്ന വാക്കിനർത്ഥം.

സംസ്‌കൃതത്തിൽ അനശ്വരമെന്നാണ് അകായ് എന്ന വാക്കിനർത്ഥം. കായം/കായ് എന്ന വാക്കിന് രൂപം എന്നാണ് ഒരു അർത്ഥം. അകായം എന്നാൽ രൂപമില്ലാത്തതെന്നും. ഹിന്ദുമതവിശ്വാസ പ്രകാരം ഭഗവാൻ ശിവന് രൂപമില്ലെന്നും ഐതിഹ്യമുണ്ട്. അതുകൊണ്ട് തന്നെ അകായ് എന്ന ഈ പേര് ശിവൻ എന്ന പേരുമായി ചേർത്തുവായിക്കുകയാണ് ചിലർ. എന്നാൽ യഥാർത്ഥത്തിൽ താരദമ്പതികൾ അകായ് എന്ന പേരിന്റെ അർത്ഥം ഇതുവരെ വെളിപ്പെടുത്താത്തതിനാൽ തന്നെ കാത്തിരിപ്പിലാണ് ആരാധകർ.

Exit mobile version