‘തെറ്റ് പറ്റിപ്പോയി! വിരാട് കോഹ്‌ലി വീണ്ടും അച്ഛനാകാൻ പോകുന്നെന്ന് പറഞ്ഞത് സത്യമല്ല!’; വാക്കുകൾ തിരിച്ചെടുത്ത് ഡിവില്ലിയേഴ്‌സ്

ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്ലി രണ്ടാമതും അച്ഛനാകാന്‍ പോകുന്നു എന്ന വാര്‍ത്ത പങ്കിട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ മുന്‍താരം എബി ഡിവില്ലിയേഴ്‌സ്. ഈ വിവരം തെറ്റാണെന്ന് പറഞ്ഞാണ് പ്രസ്താവനയില്‍ നിന്ന് മലക്കം മറിഞ്ഞ് എബി ഡി രംഗത്തെത്തിയിരിക്കുന്നത്.

താന്‍ അന്ന് പറഞ്ഞത് സത്യമല്ല, കോഹ്‌ലിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കിട്ടത്തില്‍ ക്ഷമ ചോദിക്കുന്നു. ചെയ്തത് വലിയ തെറ്റാണെന്നും ഡിവില്ലിയേഴ്‌സ് യൂട്യൂബിലൂടെ വീഡിയോ പങ്കിട്ടുകൊണ്ട് അറിയിച്ചു.

നേരത്തെ, വിരാട് രണ്ടാമതും അച്ഛനാകാൻ പോവുകയാണെന്ന് ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. അനുഷ്‌ക ശർമ്മ ഗർഭിണിയായതുകൊണ്ടാണ് വിരാട് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും ഈ സമയം കുടുംബത്തോടൊപ്പം പങ്കിടേണ്ടതുണ്ടെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞിരുന്നു.

ALSO READ- കപ്പ് ഉയര്‍ത്താനാകാതെ തളര്‍ന്ന സമയത്ത് എതിരാളികളുടെ മെസി ചാന്റും! അല്‍-ഹിലാല്‍ ആരാധകരോട് പൊട്ടിത്തെറിച്ച് ക്രിസ്റ്റിയാനോ; വൈറല്‍

ഈ വാക്കുകളിലാണ് ഡിവില്ലിയേഴ്‌സ് മാപ്പ് പറഞ്ഞിരിക്കുന്നത്.തനിക്ക് വലിയ തെറ്റ് പറ്റിയെന്നും ആരാധകരോട് മാപ്പ് ചോദിക്കുന്നുവെന്നും ഡിവില്ലിയേഴ്‌സ് പറയുന്നു.

‘കുടുംബമാണ് ആദ്യം വരുന്നത്. അതിന് ശേഷമാണ് ക്രിക്കറ്റ്. യുട്യൂബ് ചാനലില്‍ സംസാരിക്കുമ്പോള്‍ എനിക്കൊരു വലിയ തെറ്റ് പറ്റി. ആ വിവരം തെറ്റായിരുന്നു. അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല. കോഹ്‌ലിക്ക് നല്ലത് സംഭവിക്കട്ടെ എന്ന് ആശംസിക്കാന്‍ മാത്രമാണ് ഇപ്പോള്‍ എനിക്ക് സാധിക്കുക’- എന്നാണ് താരത്തിന്റെ വാക്കുകള്‍.

Exit mobile version