ബോളിവുഡ് താരം ഇംതിയാസ് ഖാന്‍ അന്തരിച്ചു

മുംബൈ: മുതിര്‍ന്ന ബോളിവുഡ് താരം ഇംതിയാസ് ഖാന്‍ അന്തരിച്ചു. മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. 77 വയസായിരുന്നു അദ്ദേഹത്തിന്. ബോളിവുഡ് താരം അംജത് ഖാന്റെ സഹോദരന്‍ കൂടിയാണ് മരിച്ച ഇംതിയാസ് ഖാന്‍. നടി കൃതിക ദേശായിയാണ് ഭാര്യ. മകള്‍ അയ്ഷ ഖാന്‍.

1973 ല്‍ പുറത്തിറങ്ങിയ ‘യാദോം കി ഭാരത്’ എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഇരുപതിലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ധര്‍മാത്മ, ദക് ബംഗ്ലാ, ദയവാന്‍, മഹാ ബദ്മാഷ് എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

Exit mobile version