വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ നടന്‍ സുജിത് രാജ് മരിച്ചു

കിനാവള്ളി, മച്ചാന്റെ മാലാഖ , മാരത്തോണ്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ നടന്‍ മരിച്ചു. വടക്കേകര പട്ടണം കൃഷ്ണ നിവാസില്‍ സുജിത് രാജ് (32) ആണ് മരിച്ചത്. ഈ കഴിഞ്ഞ 26നാണ് ആലുവയില്‍ വെച്ചാണ് സുജിത് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കിനാവള്ളി, മച്ചാന്റെ മാലാഖ , മാരത്തോണ്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കിനാവള്ളിയില്‍ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്.

Exit mobile version