‘എല്ലാവരും ആദരവോടെ സ്ത്രീകളെ സമീപിക്കാന്‍ പഠിക്കേണ്ട സമയമായി’; മീ ടൂവിന് പിന്തുണയുമായി രാഹുല്‍

രാജ്യത്ത് വീണ്ടും ശക്തമായ മീ ടൂ ക്യംപെയിനിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ശക്തമായ മീ ടൂ ക്യംപെയിനിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കാമ്പയിനെ പിന്തുണച്ച് രംഗത്തെത്തിയത്.

ആദരവോടെയും അന്തഃസോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന് എല്ലാവരും പഠിക്കേണ്ട സമയമായി. അങ്ങനെ അല്ലാത്തവരുടെ ഇടം ഇല്ലാതാകുകയാണ്. മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചുപറയണം-രാഹുല്‍ ആവശ്യപ്പെട്ടു.

Exit mobile version