കേരളത്തില്‍ നിന്നും പോയ അന്യസംസ്ഥാന തൊഴിലാളിക്ക് കൊറോണ ലക്ഷണങ്ങള്‍; ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു; ആശങ്ക

ദിസ്പൂര്‍: കേരളത്തില്‍ നിന്നും നാട്ടിലേക്ക് തിരികെപോയ അന്യസംസ്ഥാന തൊഴിലാളിക്ക് കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.അസം സ്വദേശിയായ യുവാവിനെയാണ് കൊറോണ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്.

യുവാവിനെ അസമിലെ തേസ്പൂര്‍ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വടക്കന്‍ അസമിലെ സൂട്ടേര സ്വദേശിയായ യുവാവ് കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ശനിയാഴ്ചയാണ് ഇയാള്‍ തിരികെ നാട്ടിലെത്തിയത്.

വീട്ടിലെത്തിയതോടെ ശ്വാസതടസ്സവും പനിയും അടക്കമുള്ള ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അസമിലെ ബിശ്വനാഥ് ജില്ലാ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. കൊറോണ ലക്ഷണങ്ങള്‍ കണ്ടതോടെ യുവാവിനെ തേസ്പൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

അതെസമയം കേരളത്തില്‍ നിന്ന് പോയ തൊഴിലാളിക്കാണ് രോഗ ലക്ഷണം കണ്ടെത്തിയത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. ഇയാളില്‍ രോഗം സ്ഥിരീകരിച്ചാല്‍ കേരളം വലിയ പ്രതിസന്ധിയിലാകും. ഇയാള്‍ കേരളത്തില്‍ ഉണ്ടായിരുന്നപ്പോള്‍ രോഗമുണ്ടായിരുന്നോ, കൂടെയുള്ളവരിലേക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്നത് ആശങ്ക ജനിപ്പിക്കുന്ന കാര്യങ്ങളാണ്.

Exit mobile version