മോഡിക്കെതിരെ തെരഞ്ഞെടുപ്പില്‍ തെറ്റായ പദപ്രയോഗം നടത്തരുത്! അത് ബിജെപിയുടെ രീതിയാണ്; നേതാക്കളോട് രാഹുല്‍ ഗാന്ധി

ജയ്പൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ മോശം പദപ്രയോഗങ്ങള്‍ നടത്തിയ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തെറ്റായ പദപ്രയോഗങ്ങള്‍ നടത്തരുത്. സ്‌നേഹത്തോടെയും സംയമനത്തോടെയുമായിരിക്കണം തെരഞ്ഞെടുപ്പ് പോരാട്ടം നടത്തേണ്ടത്. എതിരാളികളെ അധിക്ഷേപിക്കുന്നതും മോശം പദങ്ങള്‍ പ്രയോഗിക്കുന്നതും ബിജെപിയുടെ രീതിയാണെന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

പ്രധാനമന്ത്രിക്കെതിരേ നേരത്തെ കോണ്‍ഗ്രസ് നേതാവ് വിലാസ് മുട്ടേവര്‍,രാജ് ബബ്ബര്‍, സിപി ജോഷി എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് വ്യാപകവിമര്‍ശനം നേരിട്ടിരുന്നു. പിന്നാലെയാണ് രാഹുല്‍ പരാമര്‍ശം.

Exit mobile version